മനാമ: കേരളീയ സമാജത്തിൽ നടക്കുന്ന പുസ്തകോത്സവത്തോടനുബന്ധിച്ച് ഇന്നലെ വിവിധ സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു. സമാജം സ്കൂൾ ഒാഫ് ഡ്രാമയുടെ ഇൗ വർഷത്തെ പ്രവർത്തനോദ്ഘാടനം ഗിരീഷ് സോപാനം നിർവഹിച്ചു. കലാവിഭാഗം സെക്രട്ടറി ശിവകുമാർ കൊല്ലറോത്ത്, നാടക വിഭാഗം കൺവീനർ അനിൽ സോപാനം എന്നിവരും സമാജം ഭാരവാഹികളും സംബന്ധിച്ചു.
ഡ്രാമ ക്ലബിെൻറ ഒരുമാസം നീണ്ടുനിൽക്കുന്ന നാടകക്യാമ്പിനും ഇന്നലെ തുടക്കമായി. കാവാലം നാരായണ പണിക്കരുടെ ശിഷ്യൻ കൂടിയായ ഗിരീഷ് സോപാനം ക്യാമ്പിന് നേതൃത്വം നൽകും. ക്യാമ്പിെൻറ സമാപനത്തിൽ ‘അവനവൻ കടമ്പ’ എന്ന പ്രശസ്ത നാടകം അവതരിപ്പിക്കും. ക്യാമ്പിൽ പെങ്കടുക്കാൻ താൽപര്യമുള്ളവർക്ക് സമാജവുമായി ബന്ധപ്പെടാം. ഇന്നലെ സന്തോഷ് ഏച്ചിക്കാനം എഴുതിയ ചെറുകഥ ‘ബിരിയാണി’യുടെ നാടകാവിഷ്കാരം നടന്നു.
അനിൽ സോപാമാണ് സംവിധാനം ചെയ്തത്.
നാടകത്തിൽ രാഗേഷ് ബാലുശ്ശേരി, ദിനേശ് കുറ്റിയിൽ, ആർ.ജെ.പ്രവീൺ, സജീവൻ കണ്ണപുരം, കാർത്തിക് സുന്ദർ, അനീഷ് റോൺ, സ്മിത സന്തോഷ്, ബ്രിജേഷ്, അശ്വതി ബ്രിജേഷ്, രാജേഷ് കോടോത്ത്, സുനിൽ കതിരൂർ എന്നിവർ അഭിനയിച്ചു.സജീവൻ, സാരംഗി ശശി, വിപിൻ, അച്ചു അരുൺ, ധർമരാജ്, ടോണി, അജിത് നായർ എന്നിവർ അണിയറിയിൽ പ്രവർത്തിച്ചു. ഇന്നലെ ഇന്ത്യൻ സ്കൂളിലെ കുട്ടികൾ പുസ്തകമേള കാണാനെത്തി.കുട്ടികൾ ഇംഗ്ലിഷ് പുസ്തകങ്ങളാണ് കൂടുതലും വാങ്ങുന്നത്. നാളെ വൈകീട്ട് ബി.എസ്.വാരിയരുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് നടക്കും. സമാജം മലയാളം പാഠശാലയുടെ പ്രവേശനോത്സവം ഇന്ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.