ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ബി.എം.ബി.എഫ്
നടത്തുന്ന പരിപാടിയിൽ പങ്കെടുത്തവർ
മനാമ: 2005ൽ ബഹ്റൈൻ ദേശീയദിനത്തിൽ തുടക്കം കുറിച്ച ബഹ്റൈൻ മലയാളി ബിസിനസ് ഫോറം (ബി.എം.ബി.എഫ്) ഇത്തവണ രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കുന്നവേളയിൽ ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ബഹ്റൈനിലെ വിവിധ കച്ചവട സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള ക്വിസ് മത്സരങ്ങൾക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. വരും ദിവസങ്ങളിൽ വിവിധ വ്യത്യസ്ത പദ്ധതികളും ആകർഷകമായ സമ്മാനങ്ങളുമായി ബി.എം.ബി.എഫ് പ്രതിനിധികൾ വിവിധ സ്ഥാപനങ്ങൾ സന്ദർശിക്കുന്നതായിരിക്കും. ദേശീയദിനമായ ഡിസംബർ 16ന് ബി.എം.ബി.എഫ് ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ സൗജന്യ ഐസ്ക്രീം വണ്ടിയുമായി വിതരണം ഏർപ്പെടുത്തിയിട്ടുണ്ട്. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കൂടുതൽ വ്യത്യസ്തമായ പരിപാടികൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.