മനാമ: പീപ്പിൾസ് ഫോറം ബഹ്റൈെൻറ ആഭിമുഖ്യത്തിൽ സൽമാനിയാ മെഡിക്കൽ സെൻററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയാ മെഡിക്കൽ സെൻററിലെ ബ്ലഡ് ബാങ്കിൽ നടന്ന രക്തദാന ക്യാമ്പിൽ ബഹ്‌റൈനിലെ നിരവധി സാംസ്‌കാരിക സംഘടനാ പ്രതിനിധികൾ ഉൾപ്പെടെ നൂേറാളം പേർ പങ്കെടുത്തു. 75 ഓളം അംഗങ്ങൾ രക്തം ദാനം ചെയ്തു. ശിഫാ അൽജസീറ മെഡിക്കൽ ഡയറക്ടർ ഡോ. സൽമാൻ അലി ഗരീബ് രക്തദാനക്യാമ്പ് ഉൽഘാടനം ചെയ്തു. രക്തം ദാനം ചെയ്തവർക്ക് ശിഫ-അൽജസീറയുടെ രണ്ടു മാസത്തെ കാലാവധിയോടുകൂടിയ സൗജന്യ പരിശോധന കാർഡും വിതരണം ചെയ്തു. പ്രസിഡൻറ് ജെ.പി. ആസാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റജി വർഗീസ്,ബിജു കുമാർ, ജയശീൽ, ശ്രീജൻ ,ശങ്കുണ്ണി,വിനീഷ്, മനീഷ്, നിഖിൽ,ദിലീപ്, രജനി ബിജു,ദിവ്യ വിനീഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.