ഡോ.സുനിൽ പി ഇളയിടത്തെ ബഹ്റൈൻ കേരളീയസമാജം വൈസ് ചെയർമാൻ ദേവദാസ് കുന്നത്ത്, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, കൺവീനർ പ്രശാന്ത് മുരളീധർ എന്നിവർ ബഹ്റൈൻ എയർപോർട്ടിൽ സ്വീകരിക്കുന്നു
മനാമ: ബഹ്റൈൻ കേരളീയസമാജം സാഹിത്യവിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം പ്രശസ്ത ചിന്തകനും പ്രഭാഷകനും അധ്യാപകനുമായ സുനിൽ പി ഇളയിടം നിർവഹിക്കും. വെള്ളിയാഴ്ച വൈകീട്ട് 7.30ന് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ 'സാഹിത്യവും സാമൂഹികതയും' എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും. തുടർന്ന് മുഖാമുഖം പരിപാടിയും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സാഹിത്യ വിഭാഗം, സെക്രട്ടറി ഫിറോസ് തിരുവത്ര എന്നിവർ അറിയിച്ചു.
ബഹ്റൈനിലെ പ്രമുഖ നൃത്താധ്യാപിക സ്വാതിയും സംഘവും അവതരിപ്പിക്കുന്ന 'തരുണി' എന്ന സംഗീത നൃത്താവിഷ്ക്കാരവും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.