വൈക്കം വിജയലക്ഷ്മി ബഹ്റൈൻ കേരളീയ സമാജത്തിൽ സംഗീതമവതരിപ്പിക്കുന്നു
മനാമ: പ്രമുഖ മലയാളി ഗായിക വൈക്കം വിജയലക്ഷ്മിയുടെ സംഗീത രാവോടെ ഈ വർഷത്തെ ബി.കെ.എസ് ഇന്തോ-ബഹ്റൈൻ നൃത്ത സംഗീത ഫെസ്റ്റിവൽ സമാപിച്ചു. മൂന്ന് ആഴ്ചകളിലായി സംഗീത നൃത്ത രംഗത്തെ ഏഴു പ്രമുഖ വ്യക്തികൾ കേരളീയ സമാജത്തിലെ വേദിയെയും സദസ്സിനെയും ധന്യമാക്കി.
അകക്കണ്ണിന്റെ തീക്ഷ്ണതയിൽ സംഗീത ലോകത്തിന്റെ വലിയ ലോകം കണ്ട വൈക്കം വിജയലക്ഷ്മിയുടെ സംഗീതരാവായിരുന്നു ഏവരെയും അത്ഭുതപ്പെടുത്തിയ പരിപാടികളിലൊന്ന്.
കൂടാതെ, പ്രശസ്ത കർണാടിക് സംഗീതജ്ഞരായ സന്ദീപ് നാരായൺ, യു. രാജേഷ്, ബഹ്റൈൻ ഗായകൻ മുഹമ്മദ് അസീരി, കുന്നംകുടി എ. ബാലമുരളീകൃഷ്ണൻ എന്നിവരുടെ സംഗീത വിരുന്നും നർത്തകിയും സിനിമാ നടിയുമായ ആശാ ശരത്ത്, മകൾ ഉത്തര ശരത്ത്, മേതിൽ ദേവിക എന്നിവരുടെ നൃത്തസന്ധ്യയും പരിപാടിയെ മനോഹരമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.