മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച അക്ഷരത്തോണി പരിപാടിയിൽ സമാജം
പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിക്കുന്നു
മനാമ: ബി.കെ.എസ് -ഡി.സി ബുക്ക് ഫെസ്റ്റ് ആൻഡ് കൾച്ചറൽ കാർണിവലിന്റെ അഞ്ചാം ദിവസം മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച അക്ഷരത്തോണി എന്ന പരിപാടി നടന്നു.
തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രവാസി എഴുത്തുകാരനായ നാസർ മുതുകാടിന്റെ അരുളപ്പാട് എന്ന പുസ്തകം പ്രമുഖ യുവ എഴുത്തുകാരൻ നസീഫ് കളയത്ത് പ്രകാശനം ചെയ്തു. കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞു.
എസ്. വി ബഷീർ പുസ്തക പരിചയം നടത്തി. ബിജു എം. സതീഷ് കോഓഡിനേറ്റർ ആയ ചടങ്ങിൽ ബുക്ക് ഫെയർ ജനറൽ കൺവീനർ ആഷ്ലി കുര്യൻ, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ, ജോയന്റ് കൺവീനർ സിൻഷ വിതേഷ് എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് നസീഫ് കളയത്തുമായി മുഖാമുഖം നടന്നു.
റിതിൻ രാജ് മോഡറേറ്റർ ആയിരുന്നു. കേരളീയ സമാജം ഫോട്ടോഗ്രഫി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഫോട്ടോഗ്രഫി എക്സിബിഷനും സമാജം അങ്കണത്തിൽ നടന്നുവരുന്നുണ്ട്. ഡിസംബർ പതിനാലാം തീയതി വരെ നടക്കുന്ന പുസ്തകോത്സവത്തിലും സാംസ്കാരിക പരിപാടിയിലും പങ്കെടുക്കാൻ ഏവരെയും ക്ഷണിക്കുന്നതായി സമാജം അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.