കലൈഡോസ്കോപ്പ് കലാവിരുന്നിൽനിന്ന്
മനാമ: ബി.കെ.എസ്- ഡി.സി ബുക്ക് ഫെസ്റ്റ് ആൻഡ് കൾചറൽ സഫീസ്റ്റയിൽ, ഇന്ത്യൻ കലകളുടെയും സംസ്കാരത്തിന്റെയും ഔന്നത്യം വിളിച്ചോതി ‘കലൈഡോസ്കോപ്പ്’ എന്ന കലാവിരുന്ന് അരങ്ങേറി. കഴിഞ്ഞ ശനിയാഴ്ച നടന്ന ഈ മെഗാ ഇവന്റിൽ 17ഓളം ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള ഇരുന്നൂറിലധികം കലാസമൂഹം അണിനിരന്നു.
ബഹ്റൈനിലെ വിവിധ ഇന്ത്യൻ സാമൂഹിക സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പ്രമുഖർ പരിപാടിയിൽ എത്തി. ബുക്ക് ഫെസ്റ്റിനോടനുബന്ധിച്ച് എല്ലാ ദിവസവും നടത്തുന്ന പ്രശ്നോത്തരിയോട് കൂടിയാണ് പരിപാടി ആരംഭിച്ചത്. ഇവന്റ് കോഓഡിനേറ്റർ അഭിലാഷ് വെളുക്കൈയുടെ നേതൃത്വത്തിൽ നടന്ന ‘കലൈഡോസ്കോപ്പ്’ നിറഞ്ഞ സദസ്സിന് മുന്നിൽ വിജയകരമായി അവതരിപ്പിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.