മനാമ: ബഹ്റൈൻ ഇൻറർനാഷനൽ ഡിഫൻസ് എക്സിബിഷൻ ആൻഡ് കോൺഫറൻസ് 2019 വൻവിജയമായതോടെ മൂന്നാംപതിപ്പായ ‘ബി.െഎ.ഡി.ഇ.സി 2021’ൽ പെങ്കടുക്കാനുള്ള താൽപര്യവുമായി നിരവധിപേർ മുന്നോട്ട് വരുന്നതായി സൂചന. മേഖലയിലെയും പ്രാദേശികമായും പ്രാദേശിക പ്രതിരോധ വ്യവസായ മുന്നേറ്റത്തിനും ഇതുമായി ബന്ധപ്പെട്ട സംഭരണ ആവശ്യകതക്കും ഒരു സുവർണാവസരമായിരുന്നു ‘ബി.െഎ.ഡി.ഇ.സി’എന്ന് പെങ്കടുത്തവർ അഭിപ്രായപ്പെടുന്നു. ഏറ്റവും പുതിയ സാങ്കേതിക കണ്ടുപിടിത്തങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഉയർന്ന മൂല്യമുള്ള വേദി എന്നനിലയിലും ‘ബി.െഎ.ഡി.ഇ.സി’ശ്രദ്ധേയമായിരുന്നു. എക്സിബിഷൻ മികച്ചതായിരുെന്നന്നും നിരവധിേപരുമായി സംവദിക്കാൻ തങ്ങൾക്ക് ധാരാളം അവസരങ്ങൾ ലഭിച്ചതായും ദക്ഷിണ കൊറിയയിൽനിന്നുള്ള സ്പെഷൽ പർപസ് വെഹിക്കിൾ ബിസ് സെയിൽസ് പ്രതിനിധി യൂൻവാൻ ഇൻ പറഞ്ഞതായി ബഹ്റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
‘ബി.െഎ.ഡി.ഇ.സി’യിൽ പുതുതായി പെങ്കടുത്ത നിരവധി രാജ്യങ്ങളിെലാന്നാണ് സൗത്ത് കൊറിയ. ഇൗ വർഷത്തെ പങ്കാളിത്തത്തിലൂടെ ലഭിച്ച അവസരങ്ങൾ വളർത്തിയെടുക്കാനും അതിനൊപ്പം 2021ലെ പ്രദർശനത്തിൽ പെങ്കടുക്കാൻ ആഗ്രഹിക്കുന്നതായും യൂൻവാൻ ഇൻ വ്യക്തമാക്കി. താനും അടുത്ത ബി.െഎ.ഡി.ഇ.സി ക്കായി കാത്തിരിക്കുകയാണെന്ന് റോബസ് സിസ്റ്റം ഗ്ലോബൽ മാർക്കറ്റിങ് സെയിൽസ് ആൻഡ് മാർക്കറ്റിങ് മേധാവി കെന്നത്ത് ലോങ്മുയിർ പറഞ്ഞു. നിലവിലെ പ്രദർശനം വൻവിജയമായിരുന്നുവെന്നുള്ള അനുഭവവും അദ്ദേഹം പങ്കുവെച്ചു. മൊബൈൽ പുനർവിന്യാസ ഷെൽറ്ററുകളാണ് തങ്ങൾ പ്രദർശിപ്പിച്ചത്. ഏതു പ്രതികൂലമായ കാലാവസ്ഥയിലും മികച്ച കൂടാരം മനുഷ്യാധ്വാനത്താൽ ഉണ്ടാക്കാൻ കഴിയുന്നതാണത്.
അഞ്ചു മുതൽ 10 മിനിറ്റിനുള്ളിൽ പ്രവർത്തനക്ഷമമാകുമെന്നതാണ് മൊബൈൽ പുനർവിന്യാസ ഷെൽറ്ററുകളുടെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സമ്മേളനവും പ്രദര്‍ശനവും വിജയകരമായതില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫക്ക് അഭിനന്ദന പ്രവാഹം തുടരുകയാണ്. പ്രതിരോധ രംഗത്ത് അറബ് മധ്യ പൗരസ്ത്യ ദേശത്ത് കൂടുതല്‍ കരുത്ത് നേടാനും പ്രതിരോധ സാങ്കേതികവിദ്യ ശക്തമാക്കുന്നതിനും കരുത്ത് പകരുന്നതായിരുന്നു ‘ബി.െഎ.ഡി.ഇ.സി’എന്നും വിലയിരുത്തപ്പെട്ടു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദഗ്ധരും വിവിധ കമ്പനി പ്രതിനിധികളും സമ്മേളനത്തിൽ സംബന്ധിക്കുകയും ചെയ്തു. മേഖലയുടെ സുരക്ഷിതത്വം, പ്രത്യേകിച്ചും സമുദ്ര സുരക്ഷിതത്വം, സൈബർ വെല്ലുവിളികളെ ചെറുക്കാനുളള നടപടികൾ എന്നിവയും ബി.െഎ.ഡി.ഇ.സി ഗൗരവമായി ചർച്ച ചെയ്തതും ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.