ഗോൾഡൻ സീൽ പുരസ്കാരം സ്വീകരിക്കുന്ന ഭവൻസ്
ബഹ്റൈൻ ഇന്ത്യൻ സ്കൂൾ അധികൃതർ
മനാമ: ബഹ്റൈനിലെ വിദ്യാഭ്യാസമേഖലയിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നായ 'ബി.ക്യു.എ ഗോൾഡൻ സീൽ ഓഫ് റെക്കഗ്നിഷൻ' ഭവൻസ് ബഹ്റൈൻ ഇന്ത്യൻ സ്കൂളിന് ലഭിച്ചു.
സെപ്റ്റംബർ 24ന് സ്കൂൾ കാമ്പസിൽ നടന്ന ചടങ്ങിൽ എജുക്കേഷൻ ആൻഡ് ട്രെയിനിങ് ക്വാളിറ്റി അതോറിറ്റി (ബി.ക്യു.എ) ആണ് പുരസ്കാരം സമ്മാനിച്ചത്.
വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ സന്നിഹിതരായി. ബഹ്റൈൻ മന്ത്രിസഭ ഔദ്യോഗികമായി അംഗീകരിച്ച ഔട്ട്സ്റ്റാന്റിങ് പദവിയിലേക്കാണ് ഈ വിശിഷ്ടമായ ഗോൾഡൻ സീൽ ഓഫ് റെക്കഗ്നിഷൻ സ്കൂളിനെ എത്തിച്ചിരിക്കുന്നത്.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഈ ചരിത്രപരമായ ചടങ്ങിൽ ബി.ക്യു.എ സി.ഇ.ഒ ഡോ. മറിയം ഹസൻ മുസ്തഫ, ഡെപ്യൂട്ടി സി.ഇ.ഒ ഡോ. ഇസ്മത് ജാഫർ അക്ബർ, ഉപദേഷ്ടാവ് മിസ്. ഗെയ്ൽ ഗോർമാൻ, സീനിയർ പി.ആർ സ്പെഷലിസ്റ്റ് മിസ്. ഫാത്തിമ ഫഖ്റോ എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാഭ്യാസമന്ത്രാലയത്തെ പ്രതിനിധീകരിച്ച് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. സന സഈദ് അൽ ഹദ്ദാദ്, പ്രൈവറ്റ് സ്കൂൾ ലൈസൻസിങ് ആൻഡ് ഫോളോ-അപ് ഡിപ്പാർട്മെന്റ് ഡയറക്ടർ മിസ്. ലുൽവ ഗസ്സാൻ അൽ മുഹന്ന എന്നിവർ പങ്കെടുത്തു. സ്കൂൾ ഡയറക്ടർമാരായ ഹിമാൻഷു വർമ, റിതു വർമ, പ്രിൻസിപ്പൽ സാജി ജേക്കബ് എന്നിവരും പങ്കെടുത്തു. ഗോൾഡൻ സീൽ ഓഫ് റെക്കഗ്നിഷൻ സ്കൂൾ ഡയറക്ടർമാരായ ഹിമാൻഷു വർമയും റിതു വർമയും ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.