മനാമ: ബഹ്‌റൈന്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിപണനം നടത്തുന്നതിന് സ്ഥിരം കെട്ടിടം നിര്‍മിക്കുമെന്ന് പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഹൂറത്ത് ആലിയിലെ കാര്‍ഷിക വിപണന കേന്ദ്രം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയുടെ വികസനത്തിനും വളര്‍ച്ചക്കും മന്ത്രാലയം പ്രത്യേകം ശ്രദ്ധ ചെലുത്തും.
ഭക്ഷ്യസുരക്ഷ ശക്തമാക്കുന്നതിനും കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുമുദ്ദേശിച്ച് നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. കാര്‍ഷിക രംഗം സജീവമാക്കാൻ ഗള്‍ഫ് രാജ്യങ്ങൾ വിവിധ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതിെൻറ ഭാഗമായി സ്വദേശി കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിപണി ലഭ്യമാക്കുന്നതിനാവശ്യമായ നീക്കങ്ങള്‍ ശക്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടര ലക്ഷം ദിനാര്‍ ചെലവില്‍ 60 ഷോപ്പുകളുള്‍ക്കൊള്ളുന്ന കാര്‍ഷിക മാര്‍ക്കറ്റ് ഈ വര്‍ഷാവസാനത്തോടെ പണി പൂര്‍ത്തിയാക്കും.
പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത് ബഹ്‌റൈന്‍ ഡെവലപ്മെൻറ് ബാങ്കാണ്. സ്വദേശി കാര്‍ഷിക ഉല്‍പന്നങ്ങൾ വിപണിയിൽ ലഭ്യമാക്കുന്നതിനും ആവശ്യക്കാരെ കണ്ടെത്തുന്നതിനുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രാലയത്തിലെ കാര്‍ഷിക വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ഡോ. സല്‍മാന്‍ അല്‍ഖുസാഇ, മെയിൻറനന്‍സ് വിഭാഗം മേധാവി ഇസാം മുസ്തഫ, ബഹ്‌റൈന്‍ ഡെവലപ്മെൻറ് ബാങ്ക് ചീഫ് എക്‌സിക്യൂട്ടിവ് സതാം അല്‍ഖുസൈബി, ശൈഖ് ഹിഷാം ആല്‍ഖലീഫ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയെ അനുഗമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.