ശൈഖ് നാസിര്‍  ഖത്തര്‍ അമീറുമായി  കൂടിക്കാഴ്​ച നടത്തി

മനാമ: ചാരിറ്റി, യുവജനകാര്യങ്ങള്‍ക്കായുള്ള ഹമദ് രാജാവി​​​െൻറ പ്രതിനിധിയും യുവജന, കായിക ഹൈകൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ഖലീഫ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്​ച നടത്തി. ഖത്തറിലെ ഖലീഫ ഇൻറര്‍നാഷനല്‍ സ്‌റ്റേഡിയം ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം.

 ബഹ്‌റൈനും ഖത്തറും തമ്മിലുള്ള ബന്ധം അനുസ്മരിച്ച ശൈഖ് തമീം ഹമദ് രാജാവിനുള്ള ആശംസകൾ കൈമാറി. ഖത്തറുമായി എല്ലാ മേഖലകളിലും സഹകരണം ശക്തമാക്കാൻ ബഹ്‌റൈന് താല്‍പര്യമുള്ളതായി ശൈഖ് നാസിര്‍ പറഞ്ഞു. 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്​ബാൾ വിജയിപ്പിക്കുന്നതിന് എല്ലാ വിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

ഇതിനായി ഖത്തര്‍ നടത്തുന്ന ചിട്ടയായ പ്രവര്‍ത്തനങ്ങള്‍  ശ്ലാഘനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പ് മത്സരങ്ങള്‍ക്കായുള്ള ആദ്യ സ്‌റ്റേഡിയമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.

Tags:    
News Summary - bh8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.