ഭിന്നശേഷിക്കാരായ  കുട്ടികളുടെ  പ്രോത്സാഹനത്തിനായി  പരിപാടി നടത്തി

മനാമ: ‘ബഹ്‌റൈന്‍ എല്ലാവര്‍ക്കും, എല്ലാവര്‍ക്കും ബഹ്‌റൈന്‍’ എന്ന പരിപാടിയില്‍ ഭിന്നശേഷിക്കാരായ നിരവധി കുട്ടികള്‍ പങ്കെടുത്തു. ‘ഡ്രാഗണ്‍ സിറ്റി’യില്‍ നടന്ന പരിപാടിയില്‍ യു.എന്‍.ഡി.പി ബഹ്‌റൈന്‍ സ്ഥിര പ്രതിനിധി അമീന്‍ ഷര്‍ഖാവി പ​െങ്കടുത്തു. ഇത് രണ്ടാം വര്‍ഷമാണ് ഭിന്നശേഷിക്കാരായ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പരിപാടി സംഘടിപ്പിച്ചത്. 

യു.എന്‍ ലക്ഷ്യമിടുന്ന സുസ്ഥിര വളര്‍ച്ച നേടുന്നതിനും പ്രത്യേക പരിചരണമാവശ്യമുള്ള കുട്ടികളെ സമൂഹത്തി​​​െൻറ ഭാഗമാക്കുന്നതിനും വ്യത്യസ്ത പദ്ധതികളാണ് യു.എന്‍ നടപ്പാക്കുന്നതെന്ന് അമീന്‍ ഷര്‍ഖാവി വ്യക്തമാക്കി. രാജ്യത്തി​​​െൻറ വളര്‍ച്ചയിലും പുരോഗതിയിലും ഇവരെയും ഉൾപ്പെടുത്തേണ്ടത്​  അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

യു.എന്‍ ഇന്‍ഫര്‍മേഷന്‍ സ​​െൻറര്‍, ഡിസേബിള്‍ഡ് റിഹാബിലിറ്റേഷന്‍ സ​​െൻറര്‍, ആഭ്യന്തര മന്ത്രാലയം, സിവില്‍ ഡിഫന്‍സ് കാര്യാലയം, കമ്യൂണിറ്റി പൊലിസ്, ട്രാഫിക് പൊലിസ് എന്നിവയുടെ സഹകരണത്തോടെയയായിരുന്നു പരിപാടി. 

Tags:    
News Summary - bh7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.