മനാമ: കാലാവസ്ഥ വ്യതിയാനം, സുസ്ഥിര വികസനം എന്നീ വിഷയങ്ങൾ മികച്ച രീതിയിൽ പഠനത്തിൽ ഉൾപ്പെടുത്തിയ സ്കൂളിനുള്ള ബഹ്റൈൻ നാഷണൽ കമ്മീഷൻ ഫോർ യുനെസ്കോ അവാർഡ് ഇന്ത്യൻ സ്കൂളിന് ലഭിച്ചു. ബഹ്റൈനിലെ സ്വകാര്യ സ്കൂളുകളിൽ ഒന്നാം സ്ഥാനമാണ് ഇന്ത്യൻ സ്കൂളിന് ലഭിച്ചത്. അവാർഡ് ദാന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിൻ അലി അൽനുെഎമി, യുനെസ്കോ ഡയറക്ടർ ജനറൽ െഎറിന ബൊകോവ എന്നിവർ പെങ്കടുത്തു.
അണ്ടർ സെക്രട്ടറി (എജ്യുക്കേഷണൽ അഫയേഴ്സ് ആൻറ് കരിക്കുല) ഡോ.ഫൗസി അബ്ദുറഹ്മാൻ അൽ ജൗദർ, നാഷണൽ കമ്മീഷൻ ഫോർ യുനെസ്കോ ബഹ്റൈൻ സെക്രട്ടറി ജനറൽ ഡോ. ലുബ്ന തുടങ്ങിയവരും സന്നിഹിതരായിരുന്നു. പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി അവാർഡ് ഏറ്റുവാങ്ങി. ആറാം തരം വിദ്യാർഥി വിക്രം റാത്തോഡ് തയാറാക്കിയ കാലാവസ്ഥ മാറ്റത്തെയും സുസ്ഥിര വികസനത്തെയും കുറിച്ചുള്ള പ്രൊജക്ട് അവാർഡിനർഹമായി.
ഇന്ത്യൻ സ്കൂളിന് ഇത് അഭിമാന മുഹൂർത്തമാണെന്ന് ഭരണസമിതി അംഗങ്ങൾ പറഞ്ഞു. ഇത് രണ്ടാം തവണയാണ് ഇന്ത്യൻ സ്കൂളിന് അവാർഡ് ലഭിക്കുന്നത്. അവാർഡിന് സ്കൂളിനെ അർഹമാക്കാനായി യജ്ഞിച്ച അധ്യാപകർ, കോഒാഡിനേറ്റർമാരായ റുഖിയ്യ, നാരായണൻ, വിദ്യാർഥികൾ എന്നിവരെ കമ്മിറ്റി അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.