മനാമ: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ ഇന്ന് ബഹ്‌റൈനിലെത്തും.
ഐ.സി.എഫ് ബഹ്‌റൈൻ കമ്മിറ്റി ഇന്ന് രാത്രി 8.30ന് മനാമ പാകിസ്താൻ ക്ലബ്ബിൽ സംഘടിപ്പിക്കുന്ന ഖുർആൻ പ്രഭാഷണ പരമ്പരയുടെ സമാപന സമ്മേളത്തിൽ പങ്കെടുക്കുന്നതിനും കാരന്തൂർ മർകസ് 40ാംവാർഷിക സമ്മേളത്തിെൻറ ബഹ്‌റൈൻ തല പ്രഖ്യാപനം നടത്തുന്നതിനും വേണ്ടിയാണ് കാന്തപുരം എത്തുന്നത്.
റമദാനിൽ ഐ.സി.എഫ് നടത്തി വരുന്ന റിലീഫ് പ്രവർത്തനങ്ങളുടെ ഫണ്ട് ശേഖരണ ഉദ്ഘാടനവും മദ്റസകളിൽ നടത്തിയ പൊതു പരീക്ഷ റാങ്ക് ജേതാക്കൾക്കുള്ള അവാർഡ് വിതരണവും കാന്തപുരം നിർവഹിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.
വിവരങ്ങൾക്ക് ^33492088, 34452856, 33838022.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.