ബഹ്റൈനിൽ ചികിത്സയിലായിരുന്ന വർക്കല സ്വദേശി മരിച്ചു

മനാമ: ബഹ്റൈനിൽ വർക്കല സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. വർക്കല അയിരൂർ അഞ്ചനയിൽ അർജുനൻ വാസവൻ (54) ആണ് മരിച്ചത്. ബഹ്റ ൈനിലെ ആശുപത്രിയിൽ കഴിഞ്ഞ ഒരു മാസം മുമ്പാണ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് പ്രവേശിപ്പിച്ചത്. തുടർന്ന് ആൻജിയ ോപ്ലാസ്റ്റി ചെയ്ത് െഎ.സി.യുവിലായിരുന്നു.

കഴിഞ്ഞ 36 വർഷമായി അർജുനൻ ബഹ്റൈനിൽ എത്തിയിട്ട്. അലുമിനിയം ഫാബ്രിക്കേഷൻ ടെക്നീഷ്യനായി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.

ഭാര്യ: സുജി. മക്കൾ അജിൻ (മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർഥി മാർത്താണ്ഡം), സജിൻ (ഒമ്പതാം ക്ലാസ് വിദ്യാർഥി). സഹോദരി ഭർത്താവായ സുനു ബഹ്റൈനിലുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബാംഗമാണ് അർജുന​െൻറത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം പുരോഗമിക്കുന്നു.

Tags:    
News Summary - Barain Death News-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.