മനാമ: കഠിന ചൂടിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഏർപ്പെടുത്തുന്ന ഉച്ച ജോലി വിലക്ക് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചക്ക് 12 മുതൽ വൈകീട്ട് നാലുവരെ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലെടുക്കുന്നതിനാണ് വിലക്ക്. സൂര്യാഘാതം, നിർജലീകരണം, മറ്റ് ഉഷ്ണരോഗങ്ങൾ എന്നിവയിൽനിന്ന് സംരക്ഷണം നൽകാനും തൊഴിലിടങ്ങളിലെ അപകടം കുറക്കുന്നതിനും ഉച്ചജോലി വിലക്ക് സഹായിക്കും. നിയമം കർശനമായി പാലിക്കണമെന്ന് തൊഴിൽമന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ ആവശ്യപ്പെട്ടു.
ചൂട് അധികരിക്കുന്ന സമയങ്ങളിൽ തൊഴിൽ ചെയ്യിക്കുന്നത് ഒഴിവാക്കി ജോലിസമയം ക്രമീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമം കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ മന്ത്രാലയം തൊഴിലിടങ്ങളിൽ പരിശോധന നടത്തുകയും ചെയ്യും. നിയമം ലംഘിക്കുന്നവർക്ക് മൂന്നുമാസം വരെ തടവും 500 മുതൽ 1000 ദിനാർ വരെ പിഴയും രണ്ടും കൂടിയോ ലഭിക്കും. വ്യാഴാഴ്ച 43 ഡിഗ്രി വരെയാണ് ബഹ്റൈനിൽ ചൂട് ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.