നോര്‍തേണ്‍ ഗവര്‍ണറേറ്റില്‍ നീക്കം ചെയ്തത് 1000 ടാങ്കര്‍ വെള്ളം 

മനാമ: കനത്ത മഴയത്തെുടര്‍ന്ന് നോര്‍തേണ്‍ ഗവര്‍ണറേറ്റിലെ വിവിധ പ്രദേശങ്ങളിലെ വെള്ളക്കെട്ട് നീക്കുന്നതിന് ശ്രമം ശക്തിപ്പെടുത്തിയതായി മുനിസിപ്പല്‍ ഡയറക്ടര്‍ യൂസുഫ് ബിന്‍ ഇബ്രാഹിം അല്‍ഗതം അറിയിച്ചു. 24 മണിക്കൂറും വെള്ളം ഒഴിവാക്കുന്നതിനുള്ള പ്രവര്‍ത്തനം നടക്കുന്നുണ്ട്. നാല് ദിവസത്തിനിടയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നായി 1000 ടാങ്കറുകളില്‍ വെള്ളം ഒഴിവാക്കിയിട്ടുണ്ട്. സല്‍മാബാദ്, ആലി എന്നിവിടങ്ങളില്‍ നിന്ന് മാത്രം 400 ടാങ്കര്‍ വെള്ളമാണ് വലിച്ചെടുത്തത്. ബുദയ്യയില്‍ നിന്ന് 400 ടാങ്കറും ഹമദ് ടൗണില്‍ നിന്ന് 200 ടാങ്കറും മഴവെള്ളം ഒഴിവാക്കി. വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് 500 ഓളം പരാതികളാണ് ലഭിച്ചത്. 
വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തിര ടീം പ്രവര്‍ത്തിക്കുന്നുണ്ടെന്നും സേവനം ആവശ്യമുള്ളവര്‍ ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്നും അസ്ഥിര കാലാവസ്ഥ
മനാമ: ഇന്നും രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിപ്പില്‍ പറഞ്ഞു. മഴയും ഇടിയുമുണ്ടാകുമെന്നും അറിയിപ്പിലുണ്ട്. തെക്കുകിഴക്കന്‍ കാറ്റ് ശക്തിപ്രാപിക്കും. കാറ്റില്‍ തിരമാല ഉയരുന്നതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണം. പരമാവധി ചൂട് 21ഡിഗ്രിയും കുറഞ്ഞ ചൂട് 16ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. 
 

News Summary - bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.