മനാമ: ബഹ്റൈനിൽ തൊഴിൽ സംരക്ഷണവും തൊഴിലാളികളുടെ ജീവിത നിലവാരവും അവകാശങ്ങളും മെച്ചപ്പെടുത്തുന്നതരത്തിലുള്ളതും സുസ്ഥിര വികസനത്തിൽ ഉൗന്നിയതുമായ മഹത്തരമായ നിലപാടാണ് ബഹ്റൈൻ ഭരണകൂടം സ്വീകരികുന്നതെന്ന് കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിൻ ഇബ്രാഹീം അൽ മുതാവ പറഞ്ഞു. തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ബഹ്റൈൻ പ്രതിഞ്ജാബദ്ധമാണ്.
സമകാലിക നിയമങ്ങളും അത്യുന്നതിലുള്ള മാനുഷിക നയങ്ങളും ആദർശവും പരിഗണിച്ചുകൊണ്ടാണ് ഇൗ രംഗത്തിലൂടെയുള്ള ബഹ്റൈൻ ഗവൺമെൻറിെൻറ പ്രവർത്തനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും മികച്ച രീതിയിലുള്ള മനുഷ്യാവകാശ തത്വങ്ങളാണ് തങ്ങൾ കണക്കിലെടുത്തിരിക്കുന്നത്. ബഹ്റൈനിലെ പ്രവാസി തൊഴിലാളികൾ രാജ്യത്തിെൻറ വികസന പ്രക്രിയയിൽ തങ്ങളുടെ സംഭാവനകൾ നൽകുന്നുണ്ട്. അതേസമയം അവർ എല്ലാവിധ തരത്തിലും അർഹിക്കുന്ന ജീവിത നിലവാരം ആസ്വാദിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎൻ എക്കണോമിക് ആൻറ് സോഷ്യൽ കൗൺസിലിെൻറ സുസ്ഥിര വികസനത്തിൽ ഉന്നതതല രാഷ്ട്രീയ ഫോറം (എച്ച്എൽപിഎഫ് 2018) െൻറ ഭാഗമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (എൽ.എം.ആർ.എ) പാനൽ ചർച്ചയിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു കാബിനറ്റ് മന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.