മഹ്​മൂദ്​ അബ്ബാസ്​ ബഹ്‌റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി

മനാമ: ഫലസ്തീന്‍ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് ദ്വിദിന ബഹ്‌റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി. 
ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താനുള്ള കരാറുകളില്‍ ഒപ്പിടാൻ സന്ദർശന വേള ഉപകരിച്ചു. മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും അതില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ വിലയിരുത്തുകയും ചെയ്തു. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ, ഇന്‍ഫര്‍മേഷന്‍ മന്ത്രി അലി ബിന്‍ മുഹമ്മദ് അല്‍റുമൈഹി, ബഹ്‌റൈനിലെ ഫലസ്തീന്‍ അംബാസഡര്‍ താഹ മുഹമ്മദ് അബ്ദുല്‍ ഖാദര്‍, മുഹറഖ് മേഖല ഉപഗവര്‍ണര്‍ സുഹൈര്‍ അല്‍അബ്‌സി എന്നിവരുടെ നേതൃത്വത്തില്‍ മഹ്മൂദ് അബ്ബാസിന് വിമാനത്താവളത്തില്‍ യാത്രയയപ്പ് നല്‍കി. 

Tags:    
News Summary - bahrain visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.