യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ രാജാവ് ഹമദ് ബിൻ
ഈസ ആൽ ഖലീഫ സ്വീകരിക്കുന്നു
മനാമ: ബഹ്റൈനിലെത്തിയ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചു. ഇരുവരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ കൂടുതൽ ഫലപ്രദമായ തരത്തിൽ ബന്ധങ്ങൾ ശക്തമാക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവെച്ചതായി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി വ്യക്തമാക്കി.
മേഖലയിലെ സുരക്ഷ, രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുകയും അറബ് മേഖലയിൽ സമാധാനം ശക്തമാക്കുന്നതിന് യോജിച്ച് പ്രവർത്തിക്കേണ്ടതിന്‍റെ ആവശ്യകത വിലയിരുത്തുകയും ചെയ്തു.
റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ ചർച്ചയിൽ വരുകയും രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷ, മാനവിക മേഖലകളിൽ യൂറോപ്യൻ ഉപഭൂഖണ്ഡത്തിൽ യുദ്ധമുയർത്തുന്ന സ്വാധീനം വലുതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. യുദ്ധം അവസാനിപ്പിക്കുന്നതിനും ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടാനും പ്രേരിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.