മനാമ: കേരളത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി (എൽ.ഡി.എഫ്) സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രവാസി കൺവെൻഷൻ ബഹ്റൈൻ പ്രതിഭ ഓഫിസിൽ നടന്നു. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ കൺവെൻഷൻ ഉദ്ഘാടനംചെയ്തു.
പ്രതിഭ മുഖ്യരക്ഷാധികാരി ബിനു മണ്ണിൽ അധ്യക്ഷനായ യോഗത്തിൽ വിവിധ കക്ഷി നേതാക്കളും ലോക കേരള സഭാംഗങ്ങളും പങ്കെടുത്തു. നവകേരള സെക്രട്ടറി സുഹൈൽ, മാണി കോൺഗ്രസ് നേതാവ് ജോജോ മാത്യു, ഐ.എം.സി.സി നേതാവ് കാസിം മലമ്മൽ, ലോക കേരള സഭാംഗങ്ങളായ സി.വി. നാരായണൻ, ലത്തീഫ് മരക്കാട്ട്, റഫീക്ക് അബ്ദുല്ല, ജോബിൻ ജേക്കബ്, റീഗ പ്രദീപ്, നിഷ സതീഷ് എന്നിവർ സംസാരിച്ചു.
പരിപാടിക്ക് നവകേരള കോഓഡിനേറ്റർ ജേക്കബ് മാത്യു സ്വാഗതം ആശംസിച്ചു.
എൻ.സി.പി ബഹ്റൈൻ ചാപ്റ്റർ അധ്യക്ഷൻ ഫൈസൽ എഫ്.എം നന്ദി രേഖപ്പെടുത്തി. കൺവെൻഷനിൽ, പ്രവാസമേഖലയിൽനിന്ന് മത്സരിക്കുന്ന ഇടതുമുന്നണി (എൽ.ഡി.എഫ്) സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് പ്രതിനിധികൾ ഐകകണ്ഠ്യേന ആവശ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന എല്ലാ എൽ.ഡി.എഫ് സ്ഥാനാർഥികൾക്കും കൺവെൻഷൻ വിജയാശംസകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.