മനാമ: സയൻസ് ഇന്റർനാഷനൽ ഫോറം (എസ്.ഐ.എഫ്) ബഹ്റൈൻ കഴിഞ്ഞ 12 വർഷമായി നടത്തിവരുന്ന ശാസ്ത്രപ്രതിഭ പരീക്ഷയുടെ 2025ലെ രജിസ്ട്രേഷൻ തീയതി നീട്ടി. സെപ്റ്റംബർ 30ന് അവസാനിക്കേണ്ടിയിരുന്ന ആദ്യഘട്ട രജിസ്ട്രേഷൻ, വിവിധ സ്കൂളുകളിൽനിന്നുള്ള അപേക്ഷകൾ പരിഗണിച്ച് ഒക്ടോബർ 10 വരെയാണ് നീട്ടിയതെന്ന് ഭാരവാഹികൾ അറിയിച്ചു. വിദ്യാർഥികളുടെ പങ്കാളിത്തം കൂടുതൽ ഉറപ്പാക്കുന്നതിനും സ്കൂളുകളുടെ ആവശ്യങ്ങൾ മാനിക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനം. ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും നടക്കുന്ന ഏറ്റവും വലിയ ശാസ്ത്രപ്രതിഭ പരീക്ഷകളിൽ ഒന്നാണിത്. 6 മുതൽ 11 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് പരീക്ഷയിൽ പങ്കെടുക്കാം. ഒന്നാം ഘട്ടം നവംബർ എട്ടിന് ആരംഭിക്കും. രണ്ടാം ഘട്ടം നവംബർ അവസാന വാരം നടക്കും. മൂന്നാം ഘട്ടം ഡിസംബർ ആദ്യ വാരവും നടക്കും. 6 മുതൽ 11 വരെയുള്ള ഓരോ ക്ലാസ്സിൽ നിന്നും മികച്ച രണ്ട് വിദ്യാർഥികൾക്ക് വീതം ശാസ്ത്രപ്രതിഭ അവാർഡ് ലഭിക്കും. കൂടാതെ, എല്ലാ മത്സരാർഥികൾക്കും ഇ-സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്. പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ പഠിക്കുന്ന സ്കൂളുകൾ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.