മനാമ: ശനിയാഴ്ച രാത്രി മുതല്‍ ബഹ്റൈനില്‍ പലയിടത്തും മഴ പെയ്തു. രാത്രി ഇടിയോടെയാണ് മഴ പെയ്തത്. ഞായറാഴ്ച കാലത്ത് പലയിടത്തും വെള്ളം കയറിയ നിലയിലായിരുന്നു. രാജ്യത്തുടനീളം ഒറ്റപ്പെട്ട മഴയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം തന്നെ കാലാവസ്ഥ കേന്ദ്രത്തില്‍ നിന്ന് അറിയിപ്പുണ്ടായിരുന്നു.
ചില പ്രദേശങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് വ്യക്തമാക്കി. നാല് മുനിസിപ്പല്‍ കൗണ്‍സിലുകളോടും ഉള്‍പ്രദേശങ്ങളും ജനവാസ മേഖലകളും സന്ദര്‍ശിക്കാനും വെള്ളം ഒഴിവാക്കാനാവശ്യമായ നടപടികളെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. മഴവെള്ള പ്രശ്നം പരിഹരിക്കുന്നതിനുള്ള അടിയന്തിര സമിതി അധ്യക്ഷനായ അണ്ടര്‍ സെക്രട്ടറി അഹ്മദ് അബ്ദുല്‍ അസീസ് അല്‍ഖയ്യാത്ത് കാപിറ്റല്‍ സെക്രട്ടേറിയറ്റിനോടും വിവിധ മുനിസിപ്പല്‍ ഡയറക്ടര്‍മാരോടും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടു.
ഇന്നും അസ്ഥിര കാലാവസ്ഥ തുടരുമെന്നും മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.