പ്രതിഭ വനിതാ വേദി ബോധവത്കരണ പരിപാടിയിൽനിന്ന്
മനാമ: ബഹ്റൈൻ പ്രതിഭ വനിതാവേദിയുടെ നേതൃത്വത്തിൽ ‘പുതിയൊരു നാളേക്കായി’ എന്ന ശീർഷകത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വരും നാളുകളിൽ പ്രവാസികൾ നാട്ടിലേക്ക് തിരിക്കും മുമ്പ്, സാമ്പത്തിക ഭദ്രതക്കായി കേരളത്തിൽ ആരംഭിക്കാവുന്ന ചെറുവ്യവസായ/ തൊഴിൽ പദ്ധതികളെ കുറിച്ചുള്ള ബോധവത്കരണമാണ് പരിപാടിയുടെ ലക്ഷ്യം.
പ്രതിഭ സെന്ററിൽ നടന്ന പരിപാടിയിൽ, ഔഷധി ചെയർപേഴ്സണും ഖാദി ബോർഡ് മുൻ ചെയർപേഴ്സണും ചെങ്ങന്നൂർ മുൻ എം.എൽ.എയുമായ ശോഭന ജോർജ് വിഷയമവതരിപ്പിച്ച് സംസാരിച്ചു. പ്രതിഭ വനിതാവേദി സെക്രട്ടറി റീഗ പ്രദീപ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷീല ശശി അധ്യക്ഷതവഹിച്ചു. കേരളത്തിൽ ഇപ്പോൾ തുടങ്ങാൻ പറ്റുന്ന തൊഴിൽ സംരംഭങ്ങളുടെ സാധ്യതകളെപ്പറ്റിയും പ്രതിസന്ധികളെക്കുറിച്ചും ശോഭന ജോർജ് വിശദമായി സംസാരിച്ചു.
പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്, പ്രസിഡന്റ് ബിനു മണ്ണിൽ എന്നിവർ സംസാരിച്ചു. ശോഭന ജോർജിനുള്ള ഉപഹാരം വനിതാവേദി സെക്രട്ടറി റീഗ പ്രദീപ് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.