മനാമ: കോവിഡ് -19 നേരിടാൻ ബഹ്റൈനിലും പ്ലാസ്മ ശേഖരിച്ചുള്ള ചികിത്സ തുടങ്ങുന്നു. കോവിഡ് പ്രതിരോധ നടപടികൾ ക്കുള്ള നാഷണൽ ടാസ്ക് ഫോഴ്സ് അംഗം ലഫ്. കേണൽ ഡോ. മനാഫ് അൽ ഖത്താനി വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്ക ാര്യം. രോഗം സ്ഥിരീകരിച്ച 20 പേരിലാണ് ആദ്യ ഘട്ടത്തിൽ പരീക്ഷണ ചികിത്സ നടത്തുന്നത്. വൈറസിനെതിരെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ഇൗ ചികിത്സ ഫലപ്രദമാണെന്ന് തെളിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
േകാവിഡ് സ്ഥിരീകരിക്കുകയും പിന്നീട് ഭേദമാകുകയും ചെയ്തരിൽനിന്ന് പ്ലാസ്മ ശേഖരിച്ചുള്ള ചികിത്സയാണ് ഇത്. രോഗമുക്തി നേടിയവരുടെ രക്തത്തിലെ ആൻറിബോഡി ഉപയോഗിച്ചുള്ള ഇൗ ചികിത്സാ രീതി പല രാജ്യങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയിട്ടുണ്ട്. വൈറസ് ശരീരത്തിനുള്ളിൽ എത്തിയാൽ ദിവസങ്ങൾക്കകം ശരീരം ഇതിനെതിരെ ഇതിനെതിരെ ആൻറിബോഡികൾ നിർമിച്ചുതുടങ്ങും. രോഗമുക്തമായാലും ഇൗ ആൻറിബോഡികൾ രക്തത്തിൽ ശേഷിക്കും. വൈറസ് വീണ്ടും ബാധിതിരിക്കാനുള്ള പ്രതിരോധമൊരുക്കുന്നത് ഇൗ ആൻറിബോഡികളാണ്.
പ്ലാസ്മയിൽനിന്ന് വേർതിരിച്ചെടുക്കുന്ന ഇവയെ അടിസ്ഥാനപ്പെടുത്തിയുള്ള ചികിത്സയാണ് പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്നത്. സുപ്രീം കൗൺസിൽ ഒാഫ് ഹെൽത് മേധാവി ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നിർദേശപ്രകാരമാണ് പരീക്ഷണ ചികിത്സ ആരംഭിക്കുന്നതെന്നും ഡോ. മനാഫ് അൽ ഖത്താനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.