റഷ്യയിലെ ഒാറൻബർഗിൽ ആരംഭിച്ച അന്താരാഷ്​ട്ര യുവജന ഫോറത്തിൽ പ​െങ്കടുക്കുന്ന യുവജനകാര്യ, കായിക മന്ത്രി

അയ്​മൻ ബിൻ തൗഫീഖ്​ അൽമെയ്യാദ്

അന്താരാഷ്​ട്ര യുവജന ഫോറത്തിൽ പങ്കാളിയായി ബഹ്​റൈൻ

മനാമ: റഷ്യയിലെ ഒാറൻബർഗിൽ ആരംഭിച്ച അന്താരാഷ്​ട്ര യുവജന ഫോറമായ യൂറേഷ്യ ​േണ്ലാബലി​െൻറ ഉദ്​ഘാടന ചടങ്ങിൽ യുവജനകാര്യ, കായിക മന്ത്രി അയ്​മൻ ബിൻ തൗഫീഖ്​ അൽമെയ്യാദ്​ പങ്കാളിയായി. റഷ്യയും വിദേശ രാജ്യങ്ങളുമായി പ്രായോഗിക തലത്തിലുള്ള ചർച്ചകൾക്ക്​ വേദിയൊരുക്കുന്നതാണ്​ ഫോറം. ആറാമത്​ ​േഗ്ലാബൽ ഫോറത്തിൽ ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 800ഒാളം പേരാണ്​ പ​െങ്കടുക്കുന്നത്​. ബഹ്​റൈനിൽനിന്നുള്ള യുവജന പ്രതിനിധി സംഘവും പ​െങ്കടുക്കുന്നുണ്ട്​. വിദ്യാഭ്യാസം, യുവജന കർമ്മശേഷി വർധിപ്പിക്കൽ, യുവ സംരംഭകർക്ക്​ പ്രോത്സാഹനം, സുസ്​ഥിര വികസനത്തെക്കുറിച്ച്​ ബോധവത്​കരണം തുടങ്ങിയ മേഖലകളിൽ പങ്കാളിത്തം സംബന്ധിച്ച്​ ഫോറം ചർച്ച ചെയ്യും.

Tags:    
News Summary - Bahrain participates in the International Youth Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT