മനാമ: ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ഐ.സി.എഫ് ഗുദൈബിയ റീജിയൻ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് നാളെ (ചൊവ്വ) രാവിലെ 7 മണി മുതൽ രണ്ടു മണി വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. അൽ ഹിലാൽ അദ്ലിയ ബ്രാഞ്ചിൽ രണ്ട് മണി വരെ നീളുന്ന ക്യാമ്പിൽ ക്രിയാറ്റിനിൻ, എസ്.ജി.പി.ടി, എസ്.ജി.ഒ.ടി, ആർ.ബി.എസ്, ടോട്ടൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, ട്രൈഗ്ലിസറൈഡ്സ് തുടങ്ങിയവ സൗജന്യമായി പരിശോധിക്കാം.
ക്യാമ്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് https://forms.gle/y78K8PSA4wUSFhqAA എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇത് സംബന്ധമായി ഐ.സി.എഫ് റീജ്യൻ പ്രസിഡന്റ് മമ്മൂട്ടി മുസ്ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്യാമ്പ് കോ ഓഡിനേറ്ററായി സി.എച്ച്. അഷ്റഫ് ഹാജിയെയും അസിസ്റ്റന്റുമാരായി ഷാഫി വെളിയങ്കോട്, അബൂബക്കർ എന്നിവരെയും വളന്റിയർ ക്യാപ്റ്റനായി ഫൈസൽ കൊല്ലത്തിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.