ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ നടന്ന ബഹ്റൈന്‍ ദേശീയ ദിനാഘോഷം
ഹമലയിലെ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ നടന്ന
ദേശീയ ദിനാഘോഷം
മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ് ബഹ്റൈന്‍ വര്‍ണശബളമായ പരിപാടികളോടെ ദേശീയദിനം സമുചിതമായി ആഘോഷിച്ചു.
ബഹ്റൈന്‍ ദേശീയ ഗാനാലാപനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. കേക്ക് മുറിച്ചാണ് ആഘോഷം സമാപിച്ചത്. ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്മാന് ഗരീബ്, കണ്‍സള്‍ട്ടന്റ് അനസ്ത്യറ്റിസ്റ്റ് ഡോ. അഷ്റഫ് വസീര്‍ റഫായി എന്നിവര്‍ ദേശീയദിന സന്ദേശം നല്കി. വൈസ് ചെയര്മാന് ആൻഡ് മാനേജിങ് ഡയറക്ടര്‍ സിയാദ് ഉമ്മറിന്റെ സന്ദേശവും ചടങ്ങില്‍ വായിച്ചു. ബി.ഡി.എം മാനേജര്‍ സുല്‍ഫീക്കര്‍ കബീര്‍, മാര്‍ക്കറ്റിങ് എക്സിക്യുട്ടീവ് മുഹ്സിന മൂസ എന്നിവര്‍ അവതാരകരായി. ആഘോഷത്തിന് ഡോക്ടര്‍മാരും ജീവനക്കാരും നേതൃത്വം നല്കി.
ആഘോഷത്തിന്റെ ഭാഗമായി ഏഴുനില ആശുപത്രി കെട്ടിടം ദീപാലംകൃതമാക്കിയിരുന്നു. 54ാമത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഓഫറുകളും ആശുപത്രി നല്‍കിയിട്ടുണ്ട്. 54 ടെസ്റ്റുകള്‍ 5.4 ദിനാറിന് ബുധനാഴ്ച വരെ നല്‍കും. കൂടാതെ ഡിസംബര്‍ 20 വരെ ലേസര്‍ ഹെയര്‍ റിമൂവല്‍ 5.4 ദിനാറിനും കണ്ണട ഫ്രെയിമുകള്‍ക്ക് 54 ശതമാനം ഡിസ്കൗണ്ടും നല്‍കുന്നുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇതോടൊപ്പം ഹെമറോയ്ഡ്സ്, ഫിസ്റ്റുല, ഫിഷര്‍ എന്നിവക്കും 54 ശതമാനം ഡിസ്കൗണ്ട് ഉണ്ട്. ഹമലയിലെ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ ജനറല്‍ സര്ജന് ഡോ. കമല കണ്ണന്, ഇന്റേണല്‍ മെഡിസിന് സ്പെഷലിസ്റ്റ് ഡോ. സയീദ് ഖാന്, ബ്രാഞ്ച് ഹെഡ് ഷഹഫാദ്, ജനറല്‍ ഫിസിഷ്യന്‍ ഡോ. യൂസഫ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.