ബഹ്റൈൻ ഒ.ഐ.സി.സി സംഘടിപ്പിച്ച ദേശീയ ദിനാഘോഷം
മനാമ: ബഹ്റൈന്റെ 54ാമത് ദേശീയ ദിനാഘോഷം ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ നടത്തി. വിവിധ ജില്ല കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തിയ ആഘോഷങ്ങളുടെ സമാപനം ദേശീയ കമ്മിറ്റി ഓഫിസിൽ ചേർന്ന സമ്മേളനത്തോടെ അവസാനിച്ചു.
പെറ്റനാട് പോലെ തന്നെ പോറ്റുന്ന നാടും പ്രവാസിസമൂഹത്തിന് നൽകുന്ന എല്ലാ സഹായത്തിനും പിന്തുണക്കും ഒ.ഐ.സി.സി ദേശീയ കമ്മിറ്റി നന്ദി രേഖപ്പെടുത്തി. സ്വദേശി എന്നോ വിദേശി എന്നോ വിവേചനം ഇല്ലാതെ എല്ലാ ആളുകളെയും ഒരു പോലെ കാണുവാനും രാജ്യത്ത് സമാധാനവും സന്തോഷവും പുലർത്തുവാൻ ഭരണധികാരികളും ജനങ്ങളും കാട്ടുന്ന സഹിഷ്ണുത ലോകത്തിന് മാതൃക ആകാൻ സാധിക്കും എന്നും ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ദേശീയ ദിനാഘോഷത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി ദേശീയ കമ്മിറ്റി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തിൽ വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ജീസൺ ജോർജ്, ജേക്കബ് തേക്ക്തോട്, വൈസ് പ്രസിഡന്റുമാരായ സിൻസൺ ചാക്കോ പുലിക്കോട്ടിൽ, നസിം തൊടിയൂർ, ദേശീയ സെക്രട്ടറി മാരായ രജിത് മൊട്ടപ്പാറ, രഞ്ചൻ കേച്ചേരി വനിതാവിഭാഗം ആക്ടിങ് പ്രസിഡന്റ് ആനി അനു, ഒ.ഐ.സി.സി ജില്ല പ്രസിഡന്റുമാരായ റംഷാദ് അയിലക്കാട്, അലക്സ് മഠത്തിൽ, സൽമാനുൽ ഫാരിസ് സെൻട്രൽ മാർക്കറ്റ് കമ്മിറ്റി പ്രസിഡൻറ് ചന്ദ്രൻ വളയത്ത് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. വനിതാവിഭാഗത്തിന്റെയും വിവിധ ജില്ലാ കമ്മിറ്റി നേതാക്കളും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.