പിടിയിലായ പ്രതികൾ

ബഹ്റൈനിൽ ലഹരിയുമായി ആറ് പ്രവാസികൾ അറസ്റ്റിൽ

മനാമ: ബഹ്‌റൈനിൽ 27,000 ദിനാറിലധികം വിപണി മൂല്യമുള്ള ലഹരിമരുന്നുകളും സൈക്കോട്രോഫിക് വസ്തുക്കളുമായി ആറ് ഏഷ്യൻ പൗരന്മാരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന് കീഴിലുള്ള ആന്റി-നാർക്കോട്ടിക്‌സ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കസ്റ്റംസ് അഫയേഴ്‌സുമായി സഹകരിച്ച് നടപ്പിലാക്കിയ രണ്ടെണ്ണം ഉൾപ്പെടെ മൂന്ന് വ്യത്യസ്ത കേസുകളിലായാണ് ഇവർ പിടിയിലായത്.

ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. ഇയാളിൽ നിന്ന് ലഹരിവസ്തുക്കളും മരുന്ന് വില്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന പണവും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും കേസ് പബ്ലിക് പ്രൊസിക്യൂഷന് കൈമാറുകയും ചെയ്തു.

ലഹരിവിരുദ്ധ പോരാട്ടത്തിൽ പൊതുജന പങ്കാളിത്തത്തിന്റെ പ്രാധാന്യം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് എടുത്തുപറഞ്ഞു. ലഹരിമരുന്ന് സംബന്ധമായ വിവരങ്ങൾ 996 എന്ന ഹോട്ട്‌ലൈൻ നമ്പറിലോ 996@interior.gov.bh എന്ന ഇമെയിൽ വഴിയോ അറിയിക്കാൻ അധികൃതർ അഭ്യർത്ഥിച്ചു. വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.

Tags:    
News Summary - Six Expats Arrested with Drugs in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.