മനാമ: പ്രയാസമില്ലാതെ അവശ്യ സേവനങ്ങൾ ലഭ്യമാകുന്ന തരത്തില്‍ വിവിധ പ്രദേശങ്ങളിൽ വികസനമെത്തിക്കാൻ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ്. സര്‍ക്കാറിെൻറ സേവന സംവിധാനങ്ങളുമായി എല്ലാ പ്രദേശങ്ങളെയും ബന്ധിപ്പിക്കാനും അവശ്യ സേവനങ്ങൾ വിവിധ പ്രദേശങ്ങളില്‍ എല്ലാ സമയത്തും ലഭ്യമാകുന്ന രൂപത്തില്‍ ആസൂത്രണം നടത്താനും തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ നഗരാസൂത്രണ ഉന്നതാധികാര സമിതിയെ പ്രധാനമന്ത്രി ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസം ഈജിപ്തിലുണ്ടായ ഭീകരാക്രമണത്തെ മന്ത്രിസഭ ശക്തമായി അപലപിച്ചു.
മന്ത്രാലയങ്ങളിലേക്കുള്ള സാധനങ്ങൾ വാങ്ങുേമ്പാൾ അതിൽ നിശ്ചിത ശതമാനം ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ഇക്കാര്യത്തിൽ ആവശ്യമായ നടപടി കൈക്കൊള്ളുന്നതിന് വാണിജ്യ^വ്യവസായ^ടൂറിസം മന്ത്രാലയത്തെ ചുമതലപ്പെടുത്തി. വിവിധ സ്ഥാപനങ്ങളില്‍ നിന്നും കമ്പനികളില്‍ നിന്നും മന്ത്രാലയങ്ങള്‍ക്ക് ലഭിക്കാനുള്ള കുടിശ്ശിക പിരിച്ചെടുക്കുന്നത് വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചു. പിരിഞ്ഞ് കിട്ടാനുള്ള തുക കൂടി ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ഫിനാന്‍ഷ്യല്‍ ആൻറ് അഡ്മിനിസ്‌ട്രേറ്റീവ് കണ്‍ട്രോള്‍ ബ്യൂറോ വിലയിരുത്തിയ കഴിഞ്ഞ വര്‍ഷത്തെ ഏകീകൃത കണക്കുകള്‍ സഭ അംഗീകരിച്ചു. പൊതുബജറ്റുമായി ബന്ധപ്പെട്ട് ഭരണഘടന അനുശാസിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നതിനായി ഇത് പാര്‍ലമെൻറിന് വിടാനും തീരുമാനിച്ചു. വിധി വന്ന കേസില്‍ റിവിഷന്‍ പെറ്റീഷന്‍ നല്‍കുന്നതിനുള്ള ഫീസ് 50 ദിനാറില്‍ നിന്ന് 20 ദിനാറായി കുറക്കാന്‍ തീരുമാനിച്ചു.
വിവിധ റോഡുകളിലെ വേഗപരിധി പുനര്‍ നിര്‍ണയിച്ച തീരുമാനം കാബിനറ്റ് അംഗീകരിച്ചു. ഇൗ വിഷയത്തിൽ പഠനം നടത്തിയ ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. രാജ്യത്തെ 29 ഹൈവേകളിലാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ നിര്‍ദേശ പ്രകാരം വേഗപരിധി പുനര്‍ നിര്‍ണയിച്ചത്. വേഗപരിധിയിൽ പുനർവിചിന്തനം വേണമെന്ന് പ്രധാനമന്ത്രി നേരത്തെ നിർദേശിച്ചിരുന്നു. കള്ളപ്പണ ഇടപാടുകൾ തടയാനും ഭീകരപ്രവർത്തനങ്ങൾക്കുള്ള ധനസഹായം ഇല്ലാതാക്കാനും ലക്ഷ്യമിടുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യുന്ന കരട് നിർദേശം സഭ അംഗീകരിച്ചു. തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.