മനാമ: ബഹ്റൈനിലെ കടുത്ത ചൂടിൽ ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് ആശ്വാസമായി ബി.എം ബി.എഫ് ഹെൽപ് ആൻഡ് ഡ്രിങ്ക് 2025 ഉദ്ഘാടനം ക്യാപിറ്റൽ ഗവർണറേറ്റിലെ ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് മേധാവി യൂസഫ് യാക്കൂബ് ലോറി നിർവഹിക്കും. ടുഗതർ വി കെയർ ഭാരവാഹി ആന്റണി പൗലോസ്, ബി.എം ബി.എഫ് ആൻഡ് യൂത്ത് ഭാരവാഹികൾ, ക്ഷണിക്കപ്പെട്ട വിവിധ രാജ്യങ്ങളിലെ വിവിധ സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.മെഡിക്കൽ പരിശോധന കേന്ദ്രം, വിവിധഭക്ഷണ പാനീയങ്ങൾ, കുടിവെള്ളം, എനർജി ഡ്രിങ്ക് എന്നിവയും ആരോഗ്യസംരക്ഷണ ബോധവത്കരണവും ഒരുക്കിയിട്ടുണ്ട്. ബഹ്റൈൻ സാമൂഹിക സംരക്ഷണ മേഖലയിലെ വിദേശികളെയും സ്വദേശികളെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ബി.എം ബി.എഫ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.