മനാമ: വാക്കുകൾക്ക് അതീതമായ ആഴത്തിൽ വേരോടിയ സാഹോദര്യ ബന്ധമാണ് ബഹ്റൈനും കുവൈത്തും തമ്മിലുള്ളതെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. ബഹ്റൈനിലെ കുവൈത്ത് അംബാസിഡർ ശൈഖ് അസ്സാം മുബാറക് അൽ സബാഹിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈനിലെ തെൻറ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് അംബാസിഡർ പ്രധാനമന്ത്രിയെ സന്ദർശിച്ചത്. ബഹ്റൈെൻറ സഹോദര രാജ്യമാണ് കുവൈത്ത് എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
നേതൃത്വവും ജനങ്ങളും അങ്ങനെതന്നെ കാണുന്നു. എല്ലാ പിന്തുണയും നൽകുന്ന കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിനെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. രണ്ട് രാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തിൽ മികച്ച പങ്ക് വഹിച്ച കുവൈത്ത് അംബാസിഡറെ പ്രധാനമന്ത്രി അഭിനന്ദിച്ചു. തെൻറ ചുമതല വിജയകരമായി നിർവഹിക്കാൻ എല്ലാവിധ സഹായവും നൽകിയ പ്രധാനമന്ത്രിക്കും ഗവർമെൻറിനും അംബാസിഡർ നന്ദിയും കടപ്പാടും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.