ജോർഡനിലെ ബഹ്റൈൻ അംബാസഡർ ശൈഖ് ഖലീഫ ബിൻ അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ ബഹ്റൈൻ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തുന്നു
മനാമ: ജോർഡനിലെ ബഹ്റൈൻ അംബാസഡർ ശൈഖ് ഖലീഫ ബിൻ അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫയെ ബഹ്റൈൻ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹോദരബന്ധം കൂടുതൽ ആഴത്തിലുള്ളതാക്കുന്നതിനെക്കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
ബഹ്റൈനും ജോർഡനും തമ്മിലുള്ള സുരക്ഷാ ഏകോപനവും സഹകരണവും വികസിപ്പിക്കുന്നതിലും ബഹ്റൈൻ പൗരന്മാർക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കുന്നതിലും എംബസി നടത്തുന്ന പ്രവർത്തനങ്ങളെയും ആഭ്യന്തര മന്ത്രി പ്രശംസിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം മെച്ചപ്പെടുത്തുന്നതിനായി ആഭ്യന്തര മന്ത്രി നൽകുന്ന പിന്തുണക്കും നിരന്തരമായ ആശയവിനിമയത്തിനും അംബാസഡർ ശൈഖ് ഖലീഫ ബിൻ അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ നന്ദി രേഖപ്പെടുത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനും പുതിയ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരുമെന്ന് കൂടിക്കാഴ്ചക്കുശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.