ജനത കൾച്ചറൽ സെന്‍റർ മിഡിലീസ്റ്റ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട നജീബ് കടലായിക്ക് നൽകിയ സ്വീകരണം

ബഹ്റൈൻ ജെ.സി.സി സ്വീകരണം നൽകി

മനാമ: ജനത കൾച്ചറൽ സെന്‍റർ മിഡിലീസ്റ്റ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും കണ്ണൂർ എക്സ്പാറ്റ്സ് പ്രസിഡന്‍റും തണൽ ബഹ്റൈൻ ട്രഷററുമായ നജീബ് കടലായിക്ക് ജെ.സി.സിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

മനോജ് വടകരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൽ.ജെ.ഡി നേതാവും കോഓപറേറ്റിവ് എംപ്ലോയീസ് സംസ്ഥാന കമ്മിറ്റി അംഗവും ഓർക്കാട്ടേരി ലേബർ കോൺട്രാക്ടിങ് സൊസൈറ്റി വൈസ് പ്രസിഡന്‍റുമായ പി.കെ. പവിത്രൻ പൊന്നാട അണിയിച്ചു.

ടി.പി. വിനോദൻ, ദിനേശൻ, വി.പി ഷൈജു, ദിനേശൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നികേഷ് വരാപ്രത്ത് സ്വാഗതവും പവിത്രൻ നന്ദിയും പറഞ്ഞു. 

Tags:    
News Summary - Bahrain JCC hosted the reception

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.