മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് (ബി.ഐ.എ) എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എ.സി.ഐ) യുടെ അവാർഡ്. ആഗോളതലത്തിൽ മികച്ച വിമാനത്താവളത്തിനുള്ള എയർപോർട്ട് സർവിസ് ക്വാളിറ്റി (എ.എസ്.ക്യൂ) അവാർഡാണ് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചത്.
അസാധാരണമായ യാത്രാനുഭവം നൽകുന്നതിനും മേഖലയിലും ലോകമെമ്പാടുമുള്ള ഒരു മുൻനിര വിമാനത്താവളമെന്ന സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമുള്ള അംഗീകാരമാണ് ഈ അവാർഡ്. ലോകത്തിലെ മുൻനിര വിമാനത്താവള ഉപഭോക്തൃ അനുഭവ അളക്കൽ, ബെഞ്ച് മാർക്കിങ് സംവിധാനമായ എ.എസ്.ക്യു പ്രോഗ്രാം, 2024ൽ ഉടനീളം നടത്തിയ സർവേകളിലൂടെ ശേഖരിച്ച യാത്രക്കാരുടെ ഫീഡ്ബാക്കിന്റെ അടിസ്ഥാനം എന്നിവ കണക്കിലെടുത്താണ് അവാർഡ് നൽകുന്നത്.
ഈ അവാർഡ് മുഴുവൻ ബി.എ.സി ടീമിന്റെയും വിലപ്പെട്ട പങ്കാളികളുടെയും സമർപ്പണത്തിനും കഠിനാധ്വാനത്തിനുമുള്ള അംഗീകാരമാണെന്ന് ബഹ്റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി) ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മുഹമ്മദ് യൂസഫ് അൽ ബിൻഫലാഹ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.