?????? ??????? ????? ????????? ??????????????

ബഹ്​റൈനിൽ ആയിരത്തോളംപേർ ബലിതർപണം നടത്തി

മനാമ: ബഹ്​റൈനിലെ അസ്​രി ബീച്ചിൽ ആയിരത്തോളംപേർ ബലിതർപണം നടത്തി. അമൃതാനന്ദമയി സേവ സമിതിയുടെ ആഭിമുഖ്യത്തിലാണ്​ ചടങ്ങ്​ നടന്നത്​. കീഴുർ മൂത്തേടത് മന കേശവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ആണ് ചടങ്ങുകൾ നടന്നത്.

പുലർച്ചെ മൂന്നരക്ക്​ ആരംഭിച്ച ബലി തർപ്പണ ചടങ്ങ്​ രാവിലെ ആറുവരെനീണ്ടു. അമൃതാനന്ദമയി സേവാസമിതിയുടെ കോ ഓർഡിനേറ്റർ സുധീർ തിരുനിലത്, രക്ഷാധികാരി കൃഷ്ണകുമാർ, രാമദാസ്, ജ്യോതിമേനോൻ, ചന്ദ്രൻ, സതീഷ്, മനോജ്​, ഷാബു, പ്രദീപ്‌, സജീഷ്, മനോജ്‌, സന്തോഷ്, വിനയൻ, സുനീഷ്, മഹേഷ്‌, വിനോദ്, സതീഷ് കോഴിക്കോട്, ഷാജി, സുരേഷ്, സുകുമാർ, ലേഖ കൃഷ്ണ കുമാർ, രാജി പ്രദീപ്‌, അഖില, അമീഷാ സുധീർ തുടങ്ങിയവരും ചടങ്ങുകൾക്ക്​ നേതൃതം നൽകി.

കഴിഞ്ഞ അഞ്ചുവർഷമായി നടന്നു വരുന്ന ബലിതർപ്പണകർമ്മം ഈ വർഷവും വിപുലമായ രീതിയിൽ തന്നെ നടന്നതായി സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു. എല്ലാവർഷവും ബലിതർപ്പണത്തിനു സൗകര്യം ചെയ്തു തരുന്ന ബഹ്‌റൈൻ രാജാവിനോടും പ്രധാന മന്ത്രിയോടും രാജ കുടുംബത്തോടും പ്രത്യേക നന്ദി അറിയിക്കുന്നു. ബലിതർപ്പണ ചടങ്ങുകൾ ഭംഗിയായി പൂർത്തീകരിക്കാൻ സഹായിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും സംഘാടകർ പറഞ്ഞു.

Tags:    
News Summary - bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.