മനാമ: ശൈഖ മറിയം ബിൻറ് സൽമാൻ ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ സതേൺ ഗവർണറേറ്റിെൻറ നേതൃത്വത്തിൽ നടക്കുന്ന സതേൺ ഗവർണറേറ്റ് മഹത്വവും ചരിത്രവും ആേഘാഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. യൂനിവേഴ്സിറ്റി ഒാഫ് ബഹ്റൈനിലെ ശൈഖ് അബ്ദുല്ലസീസ് ബിൻ മുഹമ്മദ് ആൽ ഖലീഫ ഹാളിൽ നടന്ന പരിപാടിയിൽ സതേൺ ഗവർണ്ണർ ശൈഖ് ഖലീഫ ബിൻ ബിൻ അലി ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ ശൈഖ മറിയം ബിൻറ് സൽമാൻ ആൽ ഖലീഫയെ സ്വാഗതം ചെയ്തു. മന്ത്രിമാർ, മുതിർന്ന അതിഥികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ആഘോഷ പരിപാടികളിൽ സംബന്ധിച്ചതിന് ഗവർണർ ശൈഖ മറിയം ബിൻറ് സൽമാൻ ആൽ ഖലീഫക്ക് നന്ദി പറഞ്ഞു. രാജാവ് ഹമദ് ബിൻ ഇൗ ആൽഖ ഖലീഫയുടെ നയങ്ങൾക്ക് അനുസൃതമായി തദ്ദേശ സ്വയംഭരണ സ്ഥാപനമായ സതേൺ ഗവർണറേറ്റ് ആഴത്തിൽ വേരൂന്നിയ നേട്ടങ്ങളും ആധികാരിക പൈതൃകവും സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.