മനാമ: സൗദി അറേബ്യയുടെ പൗരസ്ത്യമേഖലയിൽ സൗദിയുമായി സഹകരിച്ചുള്ള സൈനിക പരിശീലനത്തിെൻറ ഭാഗമായുള്ള ‘ഗൾഫ് ഷീൽഡ് ഒന്നി’ൽ പെങ്കടുക്കാൻ ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് കർമ്മസേന യാത്രതിരിച്ചു. മേഖലയിലെ ഏറ്റവും ശക്തമായ സൈനിക അഭ്യാസവും സൈനികരുടെ കൂട്ടായ്മയുമാണ് നടക്കുന്നത്. ഇതിൽ 23 ഒാളം സൗഹൃദ രാജ്യങ്ങളാണ് പങ്കാളികളാകുന്നത്. സൈനിക സജ്ജവും പ്രവർത്തന നിരതവുമായ കർമ്മസേന ഇതിെൻറ ഭാഗമായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയശേഷമാണ് യാത്രതിരിച്ചത്.
ഗൾഫ് കോപറേഷൻ കൗൺസിലിൽ (ജിസിസി) ഉൾപ്പെടെയുള്ള അറബ്, ഇസ്ലാമിക്, സൗഹൃദ രാജ്യങ്ങളാണ് ഇൗ സൈനിക കൂട്ടായ്മയിൽ സംബന്ധിക്കുന്നത്. മേഖലയിൽ ഇത്തരത്തിലുള്ള ഏറ്റവും വലിയ സംയുക്ത സൈനിക സന്നദ്ധസേവനമാണ്‘ഗൾഫ് ഷീൽഡ് ഒന്ന്.
ഏറ്റവും പുതിയ സൈനിക സംവിധാനങ്ങളുടെ ഉപയോഗവും അതിെൻറ ഭാഗമായുള്ള മികച്ച പങ്കാളിത്തവും ഇൗ സൈനിക അഭ്യാസപ്രകടനത്തെ വിത്യസ്തമാക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും ശക്തമായ 10 രാജ്യങ്ങളിൽ ഉൾപ്പെടുന്ന നാലുരാജ്യങ്ങളുടെ സൈനികരും ഇതിൽ ഭാഗമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.