മനാമ: പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ ആൽ സൽമാൻ ആൽ ഖലീഫയെ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ ഗുദയ്ബിയ പാലസിൽ സന്ദർശിച്ച് ചർച്ച നടത്തി. ടൂറിസം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ രൂപപ്പെടുത്തുന്നതിനെ കുറിച്ചും രാജ്യത്തേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനെകുറിച്ചും ഇരുവരും അഭിപ്രായ പ്രകടനം നടത്തി. വാണിജ്യ, സാമ്പത്തിക, ടൂറിസം, സാംസ്കാരിക മേഖലകളിൽ ബഹ്റൈെൻറ പ്രാധാന്യം ഉയർത്തുകയും രാജ്യത്തിെൻറ വിവിധ മേഖലകളിൽ കൂടുതൽ വികസനം സാധ്യമാക്കുകയും ചെയ്യാനുള്ള ശ്രമങ്ങളെ കുറിച്ചും ചർച്ച നടത്തി. നിലവിലെ സമ്പദ്വ്യവസ്ഥ ശക്തമാക്കുന്നതിനും കൂടുതൽ മുന്നേറ്റം ഉണ്ടാക്കുന്നതിനും ആവശ്യമായ വിവിധ പദ്ധതികൾ യോഗം അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.