മനാമ: മാനവിക മൂല്യങ്ങളെ ചേര്‍ത്ത് പിടിക്കുന്നതില്‍ ബഹ്‌റൈന്‍ മുന്നിലാണെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി അലി ബിന്‍ മുഹമ്മദ് അല്‍റുമൈഹി വ്യക്തമാക്കി. കഴിഞ്ഞ ദിവസം നാഷണല്‍ ജ്യോഗ്രഫിക് ചാനല്‍ സംഘടിപ്പിച്ച ‘ബഹ്‌റൈനില്‍ നിന്നുള്ള മുഖങ്ങള്‍’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക നിലപാടുകളും വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള സൗഹൃദാന്തരീക്ഷവും നിലനിര്‍ത്തുന്നതില്‍ രാജ്യം വിജയം തുടരുന്നു. ഇൗ യാഥാർഥ്യം കെടാതെ സൂക്ഷിക്കുന്ന രാജ്യത്തിെൻറ ചരിത്രം ഉജജ്വലമാണ്.
വൈജ്ഞാനിക മേഖലകളിലുള്ള മുന്നേറ്റം സാധ്യമാക്കുന്നതിനും ജനാധിപത്യ മൂല്യങ്ങള്‍ പുന:സ്ഥാപിക്കുന്നതിനൂം രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ സംഭാവന ഏറെ ശ്രദ്ധേയമാണ്. അവന്യൂസ് മാളില്‍ രണ്ടാഴ്ച്ചക്കാലം നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രമുഖ വ്യക്തിത്വങ്ങളും പ്രമോട്ടര്‍മാരായ വിവിധ കമ്പനി പ്രതിനിധികളും സന്നിഹിതരായിരുന്നു. ബഹ്‌റൈനിലെ സുപ്രധാന സ്ഥലങ്ങളും ചരിത പ്രദേശങ്ങളും സമീപകാലത്തുണ്ടാക്കിയ വിവിധ നേട്ടങ്ങളും വിവരിക്കുന്ന ഒന്നാണ് പരിപാടി. ബഹ്‌റൈന്റെ തനത് സംസ്‌കാരം ആഴത്തില്‍ അവതരിപ്പിക്കാനും സാമ്പത്തിക മേഖലയിലെ കുതിപ്പും കലാ-സാംസ്‌കാരിക-വിനോദ സഞ്ചാര മേഖലയിലെ ഉണര്‍വൂം ഇതില്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.