മനാമ: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ബഹ്റൈൻ ഗ്രാൻഡ് പ്രീ കാണികളില്ലാതെ നടത്തുമെന്ന് സംഘാടകരാ യ ബഹ്റൈൻ ഇന്‍റർനാഷണൽ സർക്യൂട്ട് അറിയിച്ചു. മാർച്ച് 19നാണ് ബഹ്റൈൻ ഗ്രാൻഡ് പ്രീ തുടങ്ങുന്നത്.
വിദേശത്തു നിന്നും ബഹ്റൈനിൽ നിന്നുമുള്ള ആയിരക്കണക്കിന് കായിക പ്രേമികൾ ഒരുമിച്ചെത്തുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ മുൻ നിർത്തിയാണ് തീരുമാനം. മൽസരം തൽസമയം ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യും. മൽസരത്തിന്‍റെ ടിക്കറ്റ് വിൽപന നേരത്തെ നിർത്തി വെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.