മനാമ: ഗ്ലോബൽ തിക്കോടിയൻസ് ഫോറത്തിനു കീഴിൽ മൈക്രോ ചാരിറ്റി വിങ് രൂപവത്കരിച്ചു. സൽമാനിയ സെഗയ റെസ്റ്റോറൻറിൽ നടന്ന യോഗത്തിൽ ചന്ദ്രൻ കുന്നോത്തിന് അംഗത്വം നൽകി കോഒാഡിനേറ്റർ ജലീൽ തിക്കോടി ഉദ്ഘാടനം നിർവഹിച്ചു.
നാട്ടിലെ നിർധനരായ നിത്യരോഗികൾ, ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവർ, വൃദ്ധ ദമ്പതികൾ തുടങ്ങിയവരാകും പദ്ധതിയുടെ ഗുണഭോക്താക്കൾ. ആദ്യഘട്ടത്തിൽ 200 പേരെ മൈക്രോ ചാരിറ്റി ഗ്രൂപ്പിൽ ഉൾപ്പെടുത്തും. തുടർന്ന് പ്രവർത്തനം വിപുലമാക്കാനാണ് തീരുമാനം. എല്ലാ മാസവും 500 ഫിൽസ് മുതൽ രണ്ടുദിനാർ വരെ ഇതിൽ ചേരുന്നവർ നൽകണം.ഗുണഭോക്താക്കൾ തിക്കോടിക്കാർ ആയിരിക്കും. താൽപര്യമുള്ളവർ 33172285 എന്ന നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.