‘ധ്വനി’ ഹരിഹരൻ ഉദ്​ഘാടനം ചെയ്​തു

മനാമ: പുതുതായി രൂപവത്​കരിച്ച പ്രവാസി കൂട്ടായ്​മ ‘ധ്വനി’ കെ.സി.എ.ഹാളിൽ നടന്ന ചടങ്ങിൽ സംവിധായകൻ ഹരിഹരൻ ദീപം കൊളുത്തി ഉദ്​ഘാടനം ചെയ്​തു. അജിത്ത്​ മാത്തൂർ അധ്യക്ഷനായിരുന്നു.പ്രവീൺ നായർ, വി.ആർ.സത്യദേവ്​, സിസിൽ​ സോമൻ, ബെന്നി നെല്ലിക്കോട്​ എന്നിവർ സംസാരിച്ചു. രാജേഷ്​ നമ്പ്യാർ സ്വാഗതം പറഞ്ഞു. പ്രവാസി ഭാരതീയ സമ്മാൻ ​േജതാവ്​ വി.കെ.രാജശേഖരൻ പിള്ളയെയും ദീർഘകാലത്തെ പ്രവാസ ശേഷം മടങ്ങുന്ന പ്രസാദ്​ ചന്ദ്രനെയും ആദരിച്ചു. 
   ഭാരതീയ സംസ്​കാരവും മൂല്യങ്ങളും വരുംതലമുറക്ക്​ പകർന്ന്​ നൽകണമെന്ന്​ ഹരിഹരൻ പറഞ്ഞു. ബഹ്​റൈനിലെ പ്രമുഖ ​പ്രവാസി സംഘടനകളുടെ പ്രതിനിധികൾ പരിപാടിയിൽ പ​െങ്കടുത്തു. 

News Summary - bahrain event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.