മനാമ: ഇറ്റലിയിലെ ബഹ്റൈൻ എംബസി റോമിൽ ഉദ്ഘാടനം ചെയ്തു. കിരീടാവകാശിയും ഒന്നാം ഉ പപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എംബസിയുടെ ഉദ്ഘാടനം നിർ വഹിച്ചു. ഇറ്റലിയും ബഹ്റൈനും തമ്മിൽ കഴിഞ്ഞ 50 വർഷത്തിലധികമായുള്ള ഉഭയകക്ഷി ബന്ധത്തിലെ നാഴികക്കല്ലാണ് എംബസി ഉദ്ഘാടനമെന്ന് അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ എംബസി പരിശ്രമിക്കും. സൗഹൃദരാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുന്നതിൽ ബഹ്റൈനിൽനിന്നുള്ള നയതന്ത്ര പ്രതിനിധികളുടെ ഇടപെടൽ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എടുത്തുപറഞ്ഞു. എല്ലാ രംഗത്തും ഇറ്റലിയുമായി ബന്ധം ശക്തിപ്പെടുത്താനുള്ള നിശ്ചയദാർഢ്യവും അദ്ദേഹം പ്രകടിപ്പിച്ചു.
കിരീടാവകാശിയുടെ ഒൗദ്യോഗിക പ്രതിനിധി സംഘവും അംബാസഡർ എലിസബത്ത് ബെല്ലോനി, ഇറ്റാലിയൻ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി ജനറൽ, ഇറ്റാലിയൻ ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പെങ്ക
ടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.