മനാമ: പ്രമേഹ ബാധിതരായ കുട്ടികൾക്കായി ബഹ്റൈൻ ഡയബറ്റിക് സൊസൈറ്റി സംഘടിപ്പിച്ച വാർഷിക ക്യാമ്പ് സമാപിച്ചു. ആരോഗ്യ കാര്യ സുപ്രീം കൗൺസിൽ ചെയർമാൻ ലഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ സംഘടിപ്പിച്ച 22ാമത് ക്യാമ്പിൽ പ്രമേഹ ബാധിതരായ കുട്ടികളാണ് പങ്കെടുത്തത്. ക്യാമ്പിൽ പങ്കാളികളായ മുഴുവൻ കുട്ടികൾക്കും ബഹ്റൈൻ ഡയബറ്റിക് സൊസൈറ്റി വൈസ് പ്രസിഡന്റ് ഡോ. മർയം അൽ ഹാജിരി പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
പരിപാടിയുടെ രക്ഷാധികാരമേറ്റെടുത്ത ആരോഗ്യ കാര്യ സുപ്രീം കൗൺസിൽ ചെയർമാനും അവർ നന്ദി അറിയിച്ചു. കഴിഞ്ഞ 22 വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന ക്യാമ്പ് പ്രമേഹബാധിതരായ കുട്ടികൾക്കും അവരുടെ വീട്ടുകാർക്കും ഏറെ ഗുണകരമാണ്. വിവിധ സർക്കാർ സ്ഥാപനങ്ങളും സാമൂഹിക സംഘടനകളുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ ആരോഗ്യ ബോധവത്കരണം, കുട്ടികളിലെ പ്രമേഹം കൈകാര്യം ചെയ്യേണ്ട രീതി എന്നിവ വിശദീകരിക്കുന്നതായിരുന്നു.
പുതുതായി പ്രമേഹബാധിതരായ 50 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തിരുന്നു. സാമൂഹിക ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് കുട്ടികളിലെ പ്രമേഹമെന്ന് ഡോ. മർയം അൽ ഹാജിരി ചൂണ്ടിക്കാട്ടി. എല്ലാവരുടെയും സഹായ സഹകരണത്തോടെ ഇത്തരം കുട്ടികൾക്കാവശ്യമായ പിന്തുണ നൽകാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.