ബഹ്റൈനിൽ മലയാളിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മനാമ: ബഹ്റൈനിൽ കഴിഞ്ഞ ദിവസം കാണാതായ മലയാളിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ തൃപ്പയാർ സ്വദേശി സതീ ഷ് കുമാറി (56)​​െൻറ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സതീഷ്കുമാറിനുവേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു ബന്ധ ുക്കളും സുഹൃത്തുക്കളും. കാണാനില്ലെന്നു കാട്ടി പോലീസിലും പരാതി നൽകിയിരുന്നു.

ഹിദിലെ അറേബ്യൻ ഇൻഫർമേഷൻ സ​​െൻററനിന് അടുത്തുള്ള പാർക്കിങ്ങിലെ കാറിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ലോക്ക് ചെയ്ത നിലയിലായിരുന്നു. കഴിഞ്ഞ 30 വർഷമായി ബഹ്റൈൻ പ്രവാസിയാണ് ഇദ്ദേഹം.

ഹിദിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - Bahrain Death News-Gulf News-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.