അഞ്ച്​ മിനിറ്റിൽ പരിശോധന; ബഹ്​റൈനിൽ ഡ്രൈവ്​ ത്രൂ പരിശോധനാ കേന്ദ്രം ആരംഭിച്ചു

മനാമ: കോവിഡ്​ -19 പരിശോധന വേഗത്തിലാക്കുന്നതി​​െൻറ ഭാഗമായി ബഹ്​റൈനിൽ ഡ്രൈവ്​ ത്രൂ പരിശോധനാ കേന്ദ്രം ആരംഭിച് ചു. ബഹ്​റൈൻ ഇൻറർനാഷണൽ എക്​സിബിഷൻ ആൻറ്​ കൺവെൻഷൻ സ​െൻററിൽ ആരംഭിച്ച പരിശോധനാ കേന്ദ്രം ആരോഗ്യ മന്ത്രി ഫാഇഖ ബിൻത ്​ സഇൗദ്​ അസ്സാലിഹ്​ ഉദ്​ഘാടനം ചെയ്​തു.

പരിശോധനക്കെത്തുന്നവർക്ക്​ വാഹനത്തിൽനിന്ന്​ ഇറങ്ങാതെ തന്നെ സ്രവ സാമ്പിൾ നൽകാൻ കഴിയുന്നതാണ്​ ഡ്രൈവ്​ ത്രൂ പരിശോധനാ കേന്ദ്രം. ആരോഗ്യ വിവരങ്ങൾ ശേഖരിക്കാനും സാമ്പിൾ എടുക്കാനും അഞ്ച്​ മിനിറ്റ്​ മാത്രം മതിയാകും. പരിശോധനാ ഫലം ആരോഗ്യ മന്ത്രാലയത്തി​​െൻറ വെബ്​സൈറ്റിൽ ലഭ്യമാക്കും. സാമ്പിൾ ശേഖരിക്കുന്നതിന്​ അഞ്ച്​ സ്​റ്റേഷനുകളാണ്​ ഇവിടെയുള്ളത്​.

സ്വയം നിരീക്ഷണത്തിലുള്ളവർക്ക്​ നിരീക്ഷണ കാലാവധി പൂർത്തിയാകു​േമ്പാൾ പരിശോധന നടത്തുന്നതിനാണ്​ ഡ്രൈവ്​ ത്രൂ പരിശോധനാ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്​. ഇതിനായി, സ്വയം നിരീക്ഷണ കാലാവധി പൂർത്തിയാകുന്നതിന്​ മൂന്ന്​ ദിവസം മുമ്പ്​ BeAware ആപ്പ്​ വഴി ബുക്ക്​ ചെയ്യണം. എല്ലാ ദിവസവും രാവിലെ എട്ട്​ മുതൽ രാത്രി എട്ട്​ വരെയാണ്​ കേന്ദ്രം പ്രവർത്തിക്കുക.

Tags:    
News Summary - bahrain-covid update-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.