മനാമ: ആഡംബര കാറിന്റെ വാടക തുക നൽകാതെ ഒഴിഞ്ഞുമാറിയ കേസിൽ യുവതിക്ക് 50 ദീനാർ പിഴ വിധിച്ച് ബഹ്റൈൻ കോടതി. കാസേഷൻ കോടതിയാണ് യുവതിക്ക് പിഴയീടാക്കി അന്തിമ ഉത്തരവിറക്കിയത്. ഒരു പ്രമുഖ റെന്റ് എ കാർ കമ്പനിയിൽനിന്നും ആഡംബര കാർ വാടകക്കെടുത്ത യുവതി 24 ദിവസത്തെ വാടക തുകയായ 1,210 ദീനാർ നൽകിയില്ല എന്നാണ് പരാതി. സാക്ഷിമൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ യുവതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.
ആദ്യഘട്ടത്തിൽ യുവതിക്ക് ഒരു മാസം തടവ് ശിക്ഷയും ശിക്ഷ തടയാൻ 100 ദീനാർ ജാമ്യത്തുകയായി കെട്ടിവെക്കാനുമാണ് മൈനർ ക്രിമിനൽ കോടതി വിധിച്ചിരുന്നത്. പിന്നീട് യുവതി നൽകിയ അപ്പീൽ പരിഗണിച്ച അപ്പീൽ കോടതി തടവുശിക്ഷ ഒഴിവാക്കുകയും പകരം 50 ദീനാർ പിഴയായി നിശ്ചയിക്കുകയും ചെയ്തിരുന്നു. തന്റെ സഹോദരിയാണ് തന്റെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് കാർ വാടകക്കെടുത്തതെന്നും സാക്ഷികൾ കള്ളം പറയുകയാണെന്നും വാദിച്ച് യുവതി വീണ്ടും അപ്പീൽ നൽകി. എന്നാൽ ഈ വാദങ്ങൾ തള്ളിയ കോടതി, അപ്പീൽ കോടതിയുടെ വിധി ശരിവെക്കുകയും യുവതി കെട്ടിവെച്ച ജാമ്യത്തുക കണ്ടുകെട്ടാൻ കാസേഷൻ കോടതി ഉത്തരവിടുകയും ചെയ്തു.
വാടക നൽകാത്തതുമായി ബന്ധപ്പെട്ട തർക്കത്തിൽ കോടതിയുടെ അന്തിമ വിധി വന്നതോടെ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനാണ് വിരാമമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.