ത​മി​ഴ്‌​നാ​ട്ടി​ലെ എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം

‘ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്‌​നെ​സ്’ പ്ര​തി​നി​ധി​ക​ൾ

ത​മി​ഴ്‌​നാ​ട്ടി​ലെ എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണം

മ​നാ​മ: ത​മി​ഴ്‌​നാ​ട്ടി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ൽ​നി​ന്നു​ള്ള 20 എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു വി​ദേ​ശ വി​ദ്യാ​ഭ്യാ​സ, വ്യാ​വ​സാ​യി​ക അ​നു​ഭ​വ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ബ​ഹ്‌​റൈ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നാ​യെ​ത്തി. വ്യ​വ​സാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ഴി​വു​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ​യും ഘ​ട​നാ​പ​ര​മാ​യ ക​രി​യ​ർ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ന്ന​തി​ലൂ​ടെ​യും യു​വാ​ക്ക​ളെ ആ​ഗോ​ള മ​ത്സ​ര​ത്തി​ന് സ​ജ്ജ​മാ​ക്കു​ക എ​ന്ന​താ​ണ് ഈ ​സം​രം​ഭ​ത്തി​ന്റെ ല​ക്ഷ്യം.

7,000ത്തി​ൽ അ​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷി​ച്ച ഈ ​പ്രോ​ഗ്രാ​മി​ൽ 20 പേ​രെ മാ​ത്ര​മാ​ണ് തി​ര​ഞ്ഞെ​ടു​ത്ത​ത്. അ​വ​രി​ൽ പ​ല​ർ​ക്കും ഇ​ത് അ​വ​രു​ടെ ആ​ദ്യ​ത്തെ അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ഭ്യാ​സ യാ​ത്രാ​നു​ഭ​വ​മാ​യി​രു​ന്നു. ബ​ഹ്‌​റൈ​നി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ, ‘ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്‌​നെ​സ്’ സാ​മൂ​ഹി​ക സ​ഹാ​യ പ്ര​സ്ഥാ​ന​ത്തി​ന്റെ പ്ര​തി​നി​ധി​ക​ളാ​യ

സ​യ്യി​ദ് ഹ​നീ​ഫും ശ​ര​വ​ണ ക​ണ്ണ​നും, അ​ഹ് ലി​യ യൂ​നി​വേ​ഴ്സി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഗൗ​രി ശ​ങ്ക​റി​ന്റെ​യും ഡോ. ​​​സു​രേ​ഷ് സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്റെ​യും സാ​ന്നി​ധ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളോ​ട് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ‘മോ​ട്ടി​വേ​ഷ​ന​ൽ സെ​ഷ​നി​ൽ’ ത​ങ്ങ​ളു​ടെ സാ​മൂ​ഹി​ക സേ​വ​ന അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​ന്ത​ർ​ദേ​ശീ​യ വീ​ക്ഷ​ണ​വും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​വും വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്.

Tags:    
News Summary - A warm welcome for engineering students in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.